ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ ബോധവൽക്കരണ പരിപാടിയായ ഉദയം പ്രോജക്ടിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ ബോധവൽക്കരണ പരിപാടിയായ ഉദയം പ്രൊജക്ടിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉദയം പ്രോജക്ടിന്റെ ഭാഗമായി കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻന്റ് പോലീസ് കേഡറ്റുകൾക്കും അവരുടെ മാതാപിതാക്കൾക്കുമായി “ഉദയം” ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷാജി, ഡ്രിൽ ഇൻസ്ട്രക്ടർ . ജിൻസ് എന്നിവർ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
















































































































