Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അന്തർദേശീയ ക്വിസ് മത്സരത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളജ് ജേതാക്കൾ

തിരുവല്ല: തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന അന്തർ ദേശീയ ക്വിസ് മത്സരത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ചാമ്പ്യൻമാരായി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 6 കോളജുകളെ പിന്തള്ളിയാണ് അരുവിത്തുറ ജേതാക്കളായത്. കോളേജിനെ പ്രതിനിധികരിച്ച് ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെൻ്റ് ജോർജ് കോളേജിലെ തന്നെ ഫുഡ് സയൻസ് വിദ്യാർത്ഥികളായ കെവിൻ തോമസ്, ഹനിയേൽ ഷാജി, അഗസ്റ്റിൻ വടക്കേൽ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.













































































