പ്രധാന വാര്‍ത്തകള്‍
ജമ്മുകാശ്മീരിൽ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗം സ്വാഗതം ചെയ്തു കോൺഗ്രസും സിപിഎമ്മും
ജമ്മു കശ്മീരിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഎമ്മും. സര്‍വ്വകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. യോഗം സംബന്ധിച്ച് ടെലി ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. പങ്കെടുക്കണോ എന്ന് തീരുമാനിക്കാന്‍ ഇന്ന് പിഡിപി നേതാക്കളുടെ യോഗം ചേരുമെന്നും അവര്‍ വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി എ മിറും പറഞ്ഞു