Idukki വാര്‍ത്തകള്‍
കളഞ്ഞ് കിട്ടിയ പണംഉടമസ്ഥന് തിരികെ നൽകിതങ്കമണി പാണ്ടിപ്പാറ സ്വദേശിയായ കൊള്ളിക്കൊളവിൽ ബേബി തോമസ് മാതൃകയായി

കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി കുളത്തുങ്കൽ ഗോപിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു.
ഈ പേഴ്സ് ലഭിച്ച
തങ്കമണി പാണ്ടിപ്പാറ സ്വദേശിയായ കൊള്ളിക്കൊളവിൽ വീട്ടിൽ ബേബി തോമസ്
ഒട്ടും വൈകാതെ തന്നെ അത് തങ്കമണി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് തങ്കമണി പോലീസ് ഇൻസ്പെക്ടർ എബി എം.പി.യുടെ സാന്നിധ്യത്തിൽ പേഴ്സ് ഉടമസ്ഥനായ ഗോപിക്ക് കൈമാറി.
തന്റെ വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം. ബേബി തോമസിന്റെ ഈ സത്യസന്ധമായ പ്രവർത്തിക്ക് ഇടുക്കി ജില്ലാ പോലീസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.









































































