പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജ് ഒരുക്കുന്ന മെഗാ എഡ്യൂകാർണിവൽവണ്ടിപ്പെരിയാർസെൻ്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ2026 ജനുവരി 2 ന്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്‌ത് NAAC അക്രഡിറ്റഡ്, AICTE അപ്രൂവ്ഡ്, UGC 2(F) എൻലിസ്റ്റഡ് കോളേജായ പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജും. വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് സ്‌കൂളും സംയുക്തമായി ഒരുക്കുന്ന മെഗാ എഡ്യൂകാർ ണിവൽ ചാപ്റ്റർ 2, 2026 ജനുവരി 2 വെള്ളി രാവിലെ 9.15 AM ന് വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുത്തൻപ്രവണതകളും ആധുനിക മത്സരാധിഷ്‌ഠിത ലോകത്തിൽ ജോലിയും ഉയർന്ന ശമ്പളവും ഉറപ്പു നൽകുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളും പരിചയപ്പെടുത്തുകയാണ് മെഗാ എഡ്യൂകാർണിവലിൻ്റെ ലക്ഷ്യം.
2025 മാർച്ചിലെ പ്ലസ് വൺ, എസ്.എസ്.എൽ.സി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കാർണിവലിൽ ആദരിക്കുന്നതിനൊപ്പം, മികച്ച സ്‌കൂളുകളെയും, തിരഞ്ഞെടുക്കപ്പെട്ട പ്രിൻസിപ്പൽമാരെയും, നവവിദ്യാഭ്യാസ വിചക്ഷണനും എക്യുമെ നിസ്റ്റും ആയിരുന്ന റവ.ഡോ. നിരപ്പേൽ അവാർഡ് നൽകി ആദരിക്കുകയും ചെയ്യുന്നു.
അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് ഉദ്ഘാടനം ചെയ്യുന്ന കാർണിവലിൽ ഒളിംപിക്സ‌് ഹോസ്‌പിറ്റാലിറ്റി സെക്ടർ നിയന്ത്രിച്ച സ്‌പാഗോ ഇൻറർനാഷണലിന്റെ CEO ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തും.
പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
95 62 58 11 91,
99 61 51 64 66







































































































































