Idukki വാര്‍ത്തകള്‍
നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ കിഡ്സ് വണ്ടർലാൻ്റിൻ്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം 19ന്

നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ കിഡ്സ് വണ്ടർലാൻ്റിൻ്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം 19/12/2025 വെള്ളിയാഴ്ച 12 മണിയ്ക്ക് നടക്കും. പരമ്പരാഗതമായി നമ്മുടെ വീടുകളിൽ ഒരുക്കിയിരുന്ന നാടൻ വിഭവങ്ങളുടെയും പലഹാരങ്ങളുടെയും രുചി ഭേദങ്ങൾ നമ്മുടെ വരും തലമുറയെ അറിയിക്കുന്നതിനോടൊപ്പം ആരോഗ്യത്തിന് ഹാനികരമായ ജങ് ഫുഡ്നിരുത്‌സാഹപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ക്രിസ്തുമസ് സന്ദേശമായി കുഞ്ഞുങ്ങളിൽ സ്നേഹം, നന്മ, ത്യാഗം, സന്തോഷം , പങ്കുവയ്ക്കൽ എന്നീ ഗുണങ്ങൾ വളർത്തുവാൻ രുചിക്കൂട്ട് സഹായിക്കും. സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടി മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.









































































