Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്‌മസ് ആഘോഷം നടത്തുന്നതിനുള്ള ആലോചന യോഗം മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ നടന്നു



കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്‌മസ് ആഘോഷം നടത്തുന്നതിനുള്ള ആലോചന യോഗം മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ നടന്നു.
22 ന് കട്ടപ്പനയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തുവാൻ യോഗം തീരുമാനിച്ചു.

മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷതയിലാണ് സംയുക്ത ക്രിസ്മസ് ആഘോഷം നടത്തുന്നതിനായി ആലോചനയോഗം ചേർന്നത്.

കട്ടപ്പനയിലെ ഇരുപതോളം സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
22 ന് വൈകിട്ട് 5.30 ന് ടൗൺഹാളിന് മുന്നിൽ നിന്ന് 100 ക്രിസ്മസ് പാപ്പാമാരെ അണിനിരത്തി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ക്രിസ്മസ് റാലി നടക്കും

മിനി സ്റ്റേഡിയത്തിൽ റാലി എത്തുമ്പോൾ കരോൾ ഗാനം ആരംഭിക്കും
തുടർന്ന് ക്രിസ്മസ് കേക്ക് മുറിക്കും.
വിവിധ മത മേലദ്ധ്യക്ഷൻമാരും , വിവിധ സംഘടന പ്രതിനിധികളും ക്രിസ്മസ് സന്ദേശം നൽകും .


ആലോചനയോഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട ,മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻറ് സിജോമോൻ ജോസ് , ജോയി ആനിത്തോട്ടം. മർച്ചൻറ് യൂത്ത് വിങ്ങ് പ്രസിഡൻറ് അജിത്ത് സുകുമാരൻ, സെക്രട്ടറി ജിനേഷ് കക്കാട്ട്, മർച്ചൻറ് അസോസിയേഷൻ PRO അനിൽ പുനർജനി. വിവിധ സംഘടന,ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!