Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിലെ വിവിധ വാർഡുകളിൽ യുഡിഎഫിന് റിബൽ ഭീഷണി; മുൻ ചെയർപേഴ്സൺ, വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവക്ക് എതിരെ വിമതർ

ആറാം വാർഡ് വെട്ടിക്കുഴകവലയിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റിൻ്റോ സെബാസ്റ്റ്യൻ മത്സരിക്കുന്നു.
മുൻ വൈസ് 23-ാം വാർഡ് അമ്പല കവലയിൽ മുൻ വൈസ് ചെയർമാൻ കെജെ ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ മായ ബിജുവാണ് മത്സര രംഗത്തുള്ളത്.
മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫൻ മത്സരിക്കും. കേരള കോൺഗ്രസിലെ മേഴ്‌സികുട്ടി ജോഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്‌സൺ ബീന ജോബിയാണ് മത്സരരംഗത്തുള്ളത്.
കട്ടപ്പന ടൗൺവാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും കേരള കോൺഗ്രസ് ജെയിലെ സേവ്യർ ചള്ളവയലിലും മത്സരിക്കുന്നു. രണ്ട് പേരും യുഡി എഫ് സ്ഥാനാർത്ഥികളായാണ് പ്രചരണ രംഗത്തുള്ളത്.
















































































































