San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു



ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു (89 ) . മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം.
കഴിഞ്ഞയാഴ്ച ധർമ്മേന്ദ്രയുടെ നില വഷളായതിനെ തുടർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിനിമാ മേഖലയാകെ ആശങ്കയിലായി. മക്കൾ ഈ വാർത്തകൾ തള്ളി റാണാജിത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരൺ ജോഹർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നടന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് മക്കളായ ബോബി ഡിയോൾ, സണ്ണി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഇടയ്ക്കിടെ ആശുപത്രിയിൽ എത്തിയിരുന്നു. ഷാരൂഖ് ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.

നടൻ, നിർമാതാവ്, മുൻ ലോക്സഭാംഗം എന്നീ നിലകലയിൽ പ്രശസ്തനായ നടനാണ് ധർമേന്ദ്ര. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നു ബിജെപി ടിക്കറ്റിൽ എം.പിയായിരുന്നു.

ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!