Idukki വാര്‍ത്തകള്‍
ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ പ്രമോ വീഡിയോ ലോഞ്ചിങ്ങ് നടന്നു

ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ പ്രമോ വീഡിയോ ലോഞ്ചിങ്ങ് മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പബ്ലിസിറ്റി കൺവീനർ അജിത് അഗസ്റ്റിൻ സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസിന് കൈമാറി..ഇടുക്കിയുടെ മനോഹാരിത വരച്ചു കാട്ടുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് അദ്ധ്യാപകരായ രഞ്ജിത് പി ജെ, റോണക് കെ സാലസ്,ജസ്റ്റിൻ ജോസ്, സിജോ വി ജോർജ്, ആഷിൻ തോമസ്, നോബി ജോർജ്, അജിത് അഗസ്റ്റിൻ തുടങ്ങിയവരാണ്.









































































