Idukki വാര്‍ത്തകള്‍
സി എസ് ഡി എസിന്റെ നേതൃത്വത്തിൽ ദളിത് ക്രിസ്ത്യൻ കോൺക്ലേവും റാലിയും പൊതുസമ്മേളനവും നവംബർ 26 ന് കട്ടപ്പനയിൽ

ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) ഇടുക്കി താലൂക്ക് നേതൃയോഗം കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
നവംബർ 26 ഭരണഘടന ദിനത്തിൽ രാവിലെ കട്ടപ്പനയിൽ ദളിത് ക്രിസ്ത്യൻ കോൺക്ലെവും വൈകുന്നേരം 3:00 ന് നഗരം ചുറ്റി പ്രകടനവും 4:00 ന് പഴയ ബസ്സ് സ്റ്റാൻഡ് മൈതാനിയിൽ പൊതുസമ്മേളനവും നടത്തുവാൻ തീരുമാനിച്ചു.
സംസ്‌ഥാന കമ്മിറ്റി അംഗം മോബിൻ ജോണി കൺവീനറും ഇടുക്കി താലൂക്ക് പ്രസിഡന്റ് ബിജു പൂവത്താനി ജോയിന്റ് കൺവീനറുമായി 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
വിവിധ താലൂക്ക് കമ്മിറ്റി ഭാരവാഹികളായ കെ വി പ്രസാദ്, ബിനു ചാക്കോ, സെബാസ്റ്റ്യൻ പി ജെ,പി കെ മധു, ഷാജി കട്ടച്ചിറ, ജിജിമോൻ സേനപതി, സന്തോഷ് കട്ടപ്പന,രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു









































































