Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചിത്തിരപുരം ഗവ. ഐടിഐയില്‍
ഇലക്ട്രീഷ്യൻ ട്രേഡിൽ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഒക്ടോബർ 14 ന് ഇന്റര്‍വ്യൂ നടക്കും.
ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്‌ട്രിഷ്യൻ ട്രേഡിൽ
എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം
താല്‍പ്പര്യമുളളവര്‍ ഒക്ടോബർ 14 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94960606119









































































