കട്ടപ്പന സബ്ജില്ല സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു, അവസാന തീയതി ഒക്ടോബർ 17

കട്ടപ്പന സബ്ജില്ലാ സ്‌കൂൾ കലോത്സവം 2025 ഒക്ടോബർ 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു. ഇതിനു മുന്നോടിയായി സബ് ജില്ലാ സ്‌കൂൾ കലോത്സവ ലോഗോയും പേരും ക്ഷണിക്കുന്നു. കട്ടപ്പന സബ് ജില്ലയിലെ സ്കൂളുകളിൽ
ഒന്ന് മുതൽ പ്ലസ് ടു വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ആണ് അപേക്ഷ ക്ഷണിക്കുന്നത്.
മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. ലോഗോയോടൊപ്പം കലോത്സവ പേരും നൽകണം .
ലോഗോ പൂർണ്ണമായും സ്വതന്ത്രമായി രൂപകൽപ്പന ചെയ്തതായിരിക്കണം.
ഡിജിറ്റൽ രൂപത്തിൽ (JPG/PNG/PDF) അല്ലെങ്കിൽ കൈയാൽ വരച്ചത് സ്കാൻ ചെയ്ത് നൽകാം.
ലോഗോകളുടെ ഡിജിറ്റൽ രൂപമോ ഹൈ-റെസല്യൂഷൻ സ്കെച്ചോ
[email protected] എന്ന വിലാസത്തിലോ 9447421136 എന്ന നമ്പറിലോ അയക്കണം. ലോഗോ രൂപകൽപ്പന ചെയ്ത വിദ്യാർത്ഥിയുടെ പേര്, സ്കൂളിന്റെ പേര് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവയും നിർബന്ധമായും ഉൾപ്പെടുത്തണം. കുട്ടി തയ്യാറാക്കുന്നതിൻ്റെ വിഡിയോയും അയയ്ക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകുന്നതാണ്. ലോഗോ ഒക്ടോബർ 17 വൈകിട്ട് 5നകം ലഭിക്കണം.









































































