Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശബരിമലയിലെ സ്വർണ്ണക്കൊള്ള : കോൺഗ്രസ് പ്രതിഷേധം വ്യാഴാഴ്ച

വിശ്വാസികളെ വഞ്ചിച്ച് സ്വർണ്ണക്കൊള്ള നടത്തി ശബരിമലയുടെ പവിത്രത നശിപ്പിച്ച സംസ്‌ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കെ പി സി സി യുടെ നിർദ്ദേശ സംസ്‌ഥാനമൊട്ടാകെ ഒക്ടോബർ ഒൻപതാം തീയതി വ്യാഴാഴ്ച കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം തലങ്ങളിൽ പ്രതിഷേധ ജ്യോതി തെളിയിക്കലും പ്രകടനവും നടക്കും.ഇതിന്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽ വരുന്ന കട്ടപ്പന, കാഞ്ചിയാർ, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അതാത് സ്ഥലങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു.









































































