Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുടിക്കാം ശുദ്ധജലം, തടയാം ജലജന്യരോഗങ്ങളെ



കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ചെറുതോണിയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപമാണ് ജില്ലാ ലാബും ചെറുതോണി ഉപജില്ലാ ലാബും പ്രവര്‍ത്തിക്കുന്നത്. അടിമാലിയിലും തൊടുപുഴയിലും സബ്ജില്ലാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ലാബുകള്‍ക്ക് എന്‍എബിഎല്‍ അംഗീകാരവുമുണ്ട്. ശുദ്ധമായ ജലം കിട്ടാക്കനിയാവുകയും അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.

ബാക്ടീരിയ സാന്നിധ്യം

ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നടത്തിയ സര്‍വേ പ്രകാരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ സ്രോതസുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ജലസ്രോതസുകളില്‍ വിസര്‍ജ്യവസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ കോളി ബാക്ടീരിയയാല്‍ മലിനമാണെന്നും കണ്ടെത്തി. അതിനാല്‍ വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കുടിവെള്ളം പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തണമെന്നും പരിശോധന വിഭാഗം അറിയിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും കുളങ്ങളും വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കുക. വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയും ചെയ്യണം.

ഭക്ഷ്യസുരക്ഷ ലൈസന്‍സ്


ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സിന് ആവശ്യമായ എല്ലാ കുടിവെള്ള പരിശോധനകളും നിശ്ചിത ഫീസ് ഈടാക്കി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര പരിശോധന വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. സ്‌കൂളുകളിലെ കുടിവെള്ളം പരിശോധിക്കാനും സൗകര്യമുണ്ട്.

എങ്ങനെ പരിശോധിക്കാം

രാസ ഭൗതിക പരിശോധനയ്ക്ക് രണ്ട് ലിറ്റര്‍ സാമ്പിള്‍ പുതുതായി വാങ്ങിയ വെള്ള നിറത്തിലുള്ള കന്നാസില്‍ ശേഖരിക്കണം. ബാക്ടീരിയോളജി പരിശോധനയ്ക്ക് 200 മില്ലിലിറ്റര്‍ സാമ്പിള്‍ അണുവിമുക്തമാക്കിയ ബോട്ടിലില്‍ കൊണ്ടുവരണം. സാമ്പിള്‍ ശേഖരിച്ചാല്‍ എത്രയും വേഗം ലാബില്‍ എത്തിക്കണം. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. ഇതിനായി അക്ഷയ കേന്ദ്രം വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ ഫീസ് അടയ്ക്കാം. വ്യാപാരസ്ഥാപനങ്ങളിലെ കുടിവെള്ള സാമ്പിളുകള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശേഖരിച്ച് സീല്‍ ചെയ്ത് കത്ത് സഹിതമായിരിക്കണം ലാബുകളില്‍ എത്തിക്കേണ്ടത്. വെബ്‌സൈറ്റ്: tthps://kwa.kerala.gov.in. ഫോണ്‍: 8547638131, 04862 294353.

കുടിവെള്ളത്തിലൂടെ രോഗങ്ങള്‍

മലിനജലത്തില്‍ കുളിക്കുന്നതും ഉപയോഗിയ്ക്കുന്നതും അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നു. വെള്ളത്തിലെ ഫ്‌ളൂറൈഡിന്റെ സാന്നിധ്യം അസ്ഥികളുടെ വൈകല്യത്തിന് കാരണമാകും.ക്ലോറൈഡും സോഡിയവും രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നു. മലിനജലം ഉപയോഗിക്കുന്നത് കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് എന്നിവ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു.

എന്താണ് ശുദ്ധജലം

തെളിഞ്ഞതും നിറമോ മണമോ ഇല്ലാത്തതും രോഗാണുക്കള്‍ ഇല്ലാത്തതും ആവശ്യത്തിന് ധാതുലവണങ്ങള്‍ ഉള്ളതും അപകടകാരികളായ രാസവസ്തുക്കള്‍ ഇല്ലാത്തതുമായ ജലത്തെ ശുദ്ധജലമെന്ന് പറയാം

ജലഗുണനിലവാര പരിശോധന പാക്കേജുകള്‍
(വാണിജ്യ ആവശ്യത്തിനുള്ള വിവിധ പാക്കേജുകളും നിരക്കുകളും)

ജൈവമാലിന്യ പരിശോധന: 625 രൂപ
17 ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഫുള്‍ പാക്കേജ:് 2450 രൂപ
ലൈസന്‍സിംഗ് ആവശ്യത്തിനുള്ള പ്രത്യേക പാക്കേജ്: 1590 രൂപ
11 ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ജനറല്‍ പാക്കേജ്: 1625 രൂപ
സബ്ജില്ലാ ലാബുകള്‍ വഴിയുള്ള പ്രത്യേക പാക്കേജ്: 1150 രൂപ

ഗാര്‍ഹിക വിഭാഗത്തിനുള്ള നിരക്ക്

ജൈവഘടകങ്ങള്‍ അടക്കം 19 ഘടകങ്ങള്‍: 850 രൂപ
ജൈവഘടകങ്ങള്‍ മാത്രം: 500 രൂപ.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ പരിശോധന നിരക്കുകള്‍ ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഓരോ ഘടകം മാത്രമായും പരിശോധിക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!