എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ബോഡി ബിൽഡിംഗ് മിസ്റ്റർ കേരള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കട്ടപ്പന സ്വദേശി ജെസ്‌വിൻ ജെറിൻ

എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ബോഡി ബിൽഡിംഗ് മിസ്റ്റർ കേരള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കട്ടപ്പന സ്വദേശി ജെസ്‌വിൻ ജെറിൻ .
65/70 കിലോ വിഭാഗത്തിലാണ് +2 വിദ്യാർത്ഥിയായ ജെസ്വിൻ ഒന്നാം സ്ഥാനം നേടിയത്.
2023 മുതലാണ് ജെസ് വിൻ ബോഡി ബിൽഡിങിലേക്ക് തിരിഞ്ഞത്.
2024 ൽ സബ് ജൂണിയർ മിസ്റ്റർ ഇടുക്കി ടൈറ്റിൽ വിന്നറായി. തുടർന്ന് സബ് ജൂനിയർ മിസ്റ്റർ കേരളാ റണ്ണറപ്പ് ആയി. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ+2 വിദ്യാർത്ഥിയാണ് ജെസ് വിൻ. കൃത്യതയാർന്ന പരിശീലനവും ഭക്ഷണ ക്രമികരണവുമാണ് വിജയത്തിന് പിന്നിലെന്ന് ജെസ് വിൻ പറഞ്ഞു.
2025 സെപ്റ്റംബർ 28 ന് എറണാകുളത്ത് നടന്ന മത്സരത്തിൽ 24 മത്സരാത്ഥികളാണ് ഉണ്ടായിരുന്നത്. വാശിയേറിയ മത്സരത്തിൽ 65/70 കിലോ വിഭാഗത്തിൻ മിസ്റ്റർ കേരളായായി ജെസ്‌വിൻ ജെറിൻ തിരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന കോയിപ്പുറത്ത് ജെറിൻ – ദീപാ ദമ്പതികളുടെ മകനാണ് ജെസ് വിൻ.
കട്ടപ്പന ബോഡി ഫിറ്റ് ജിമ്മിൽ ട്രൈനർ ജിത്തുവിന്റെ പരിശീലനത്തിലാണ് ജെസ് വിൻ മുന്നേറുന്നത്.













































































