Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന സൗമ്യനാഥ് ജി. പി ക്ക് കട്ടപ്പന നഗരസഭ യാത്രയയപ്പ് നൽകി



സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന സൗമ്യനാഥ് ജി. പി ക്ക് കട്ടപ്പന നഗരസഭ യാത്രയയപ്പ് നൽകി.
കഴിഞ്ഞ നലര വർഷം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്ത ശേഷമാണ് സൗമ്യനാഥ് സ്ഥലം മാറി പോകുന്നത്.

കട്ടപ്പനയുടെ ആരോഗ്യ -ഭക്ഷ്യ സുരക്ഷ, ശുചിത്വ മേഖലയിൽ
സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് സൗമ്യനാഥ് തൊടുപുഴ നഗരസഭയിലേക്ക് സ്ഥലം മാറി പോകുന്നത്.
സൗമ്യയുടെ സേവനങ്ങൾ കട്ടപ്പനയുടെ വളർച്ചക്ക് ഏറേ പങ്കു വഹിച്ചെന്ന് നഗരസഭ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.

നഗരസഭയുടെ ഉപഹാരം ചെയർ പേഴ്സൺ ബീന ടോമിയും ജീവനക്കാരുടെ ഉപഹാരം സെക്രട്ടറി അജി കെ ഫിലിപ്പും സൗമ്യനാഥിന് കൈമാറി

വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, ആരോഗ്യ സ്റ്റാറ്റാംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി, നഗരസഭ കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, മായ ബിജു, സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു തുടങ്ങിയവർ സംസാരിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!