കട്ടപ്പന നഗരസഭയിൽ തൊഴിൽ ദാതാക്കളുടെ യോഗം ചേർന്നു

കട്ടപ്പന നഗരസഭയിൽ തൊഴിൽ ദാതാക്കളുടെ യോഗം ചേർന്നു.
ഒക്ടോബർ 16 ന് നഗരസഭയിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായുള്ള ജോബ് ഫെയർ പ്രവർത്തനങ്ങൾ ത്വരീരതപ്പെടുത്തുന്നതിനുംതൊഴിൽമേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തൊഴിൽ ദാതാക്കളുടെ യോഗം
കട്ടപ്പന നഗരസഭ കോൺഫറൻസ് നടന്നത്.
ഒക്ടോബർ 16 ന് നഗരസഭ കോൺഫ്രൻസ് ഹാളിൽ ജോബ് ഫെസ്റ്റ് നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികളും ജോബ് ഫെസ്റ്റിൽ പങ്കെടുക്കും.
തൊഴിലില്ലായ്മ്മ പരിഹരിക്കുക എന്നതാണ് ലക്ഷ്യം.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, ജോയി വെട്ടിക്കുഴി, ലീലാമ്മ ബേബി, മനോജ് മുരളി,സെക്രട്ടറി അജി കെ തോമസ് എന്നിവർ സംസാരിച്ചു.
ഹോട്ടൽ ആന്റ് റസ്റ്റോറന്റ്, ഹോസ്പിറ്റൽ, വിവിധ സംഘടന പ്രതിനിധികൾ , കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.









































































