ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന സി പി എം നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി

ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന സി പി എം നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി. ഗാന്ധി സ്‌ക്വയറിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ഭീകരമുഖമാണ് ബി ജെ പി നേതാവിന്റെ വാക്കുകളിലൂടെ വെളിവാകുന്നതെന്ന് പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മഹാൽമാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്‌സെയുടെ മാനസിക നിലയിൽനിന്നും ഇതുവരെ കര കയറിയിട്ടില്ലാത്ത സംഘപരിവാറിന്റെ ശബ്ദമാണ് ബി ജെ പി വക്താവിന്റെ വാക്കുകളെന്നും, കൊലവിളി നടത്തിയ ബി ജെ പി ക്കാരനെതിരെ കേസെടുക്കാതെ കൊലവിളിക്ക് അനുവാദവും അംഗീകാരവും നൽകി ബി ജെ പി യുടെ വിനീത ദാസനായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, നേതാക്കളായ സിബി പാറപ്പായി, കെ എ മാത്യു, ഷാജി വെള്ളംമാക്കൽ, ജിതിൻ ഉപ്പുമാക്കൽ, ജോസ് ആനക്കല്ലിൽ, പ്രശാന്ത് രാജു, സി എം തങ്കച്ചൻ, ബിജു പൊന്നോലി, റുബി വേഴമ്പത്തോട്ടം,ലീലാമ്മ ബേബി, പി എസ് മേരിദാസൻ, ബിനോയി വെണ്ണിക്കുളം, രാജൻ കാലാച്ചിറ, പൊന്നപ്പൻ അഞ്ചപ്ര,തങ്കച്ചൻ പാണാട്ട്, അലൻ സി മനോജ്, കെ ഡി രാധാകൃഷ്ണൻ, ജോണി വാടക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.









































































