Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്നാറിൽ സിനിമാ ചിത്രികരണത്തിനിടെജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജിന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ചാണ് ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം.
ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം









































































