6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

റേഷന്‍കട നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു



ഉടുമ്പന്‍ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ അരുവിളംചാലില്‍ 30-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് പുതിയ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് താല്‍പര്യമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബര്‍ 7 നു പകല്‍ 3 മണിക്കകം ഇടുക്കി ജില്ലാ സപ്ലൈ ആഫീസില്‍ കിട്ടത്തക്കവിധം രജിസ്റ്റര്‍ ചെയ്തയക്കുകയോ ജില്ലാ സപ്ലൈ ആഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. അപേക്ഷഫോറത്തില്‍ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പു പതിക്കേണ്ടതും, അപേക്ഷ അടക്കം ചെയ്ത കവറിന്റെ മുകള്‍ ഭാഗത്ത് ബി2-4112/09 നമ്പര്‍ പരസ്യപ്രകാരം 30-ാം നമ്പര്‍ ഫെയര്‍ പ്രൈസ് ഷോപ്പ് നടത്തുന്നതിനുളള അപേക്ഷ എന്ന് വ്യക്തമായി എഴുതിയിരിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862 232321
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം:
50000 രൂപയുടെ ട്രഷറി സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഈ സര്‍ട്ടിഫിക്കറ്റ് ജില്ലാ സപ്ലൈ ഓഫീസര്‍ക്കു പണയപ്പെടുത്തുന്ന 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സമ്മതപത്രം, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കട നടത്തുന്നതിന് മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സാക്ഷ്യപത്രം, അല്ലെങ്കില്‍ കെട്ടിട ഉടമയുടെ സമ്മതപത്രം (200 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയത്).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!