Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉപ്പുതറയില്‍ നടന്ന പൊതുപരിപാടിക്കിടെ പെന്തകോസ്ത് പാസ്റ്ററെ മര്‍ദിച്ച സംഭവത്തില്‍ ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധം അറിയിച്ചു.

ഈ മാസം അഞ്ചിന് ടൗണില്‍ നടന്ന പരിപാടിക്കിടെ വ്യാപാരിയായ ബെന്നിയെന്നയാളാണ് ആക്രമണം നടത്തിയത്. പ്രസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റര്‍ കെ.എ. എബ്രഹാമിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനായി സ്റ്റേജിലേക്ക് കയറി വരികയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സംഘാടകന്‍ കൂടിയായ പാസ്റ്റര്‍ കുര്യാക്കോസ് കുടക്കച്ചിറയെ ഇയാള്‍ തള്ളി താഴെയിടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സംഘാടകര്‍ പോലീസിനെ സമീപിച്ച് യോഗ നടപടികള്‍ തുടരുകയുമായിരുന്നു.
വിഷയത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് ഉപ്പുതറ ടൗണില്‍ വിശദീകരണ യോഗം നടത്തുമെന്നും ക്രിസ്ത്യന്‍ ഐക്യവേദിയില്‍ ഉള്‍പ്പെട്ട പാസ്റ്റര്‍ ജയ്‌സണ്‍ ഇടുക്കി, പാസ്റ്റര്‍ ജോണ്‍ മാര്‍ട്ടിന്‍, ബ്രദര്‍ എ.സി സജിമോന്‍, പാസ്റ്റര്‍ പരിശുന്ദന്‍ ദാനിയേല്‍, പാസ്റ്റര്‍ വി.എസ്. ജോസഫ്, പാസ്റ്റര്‍ എബ്രഹാം, പാസ്റ്റര്‍ ഡി. സുരേഷ്, പാസ്റ്റര്‍ വിന്‍സന്റ് എന്നിവര്‍ പറഞ്ഞു.













































































