Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന്റെ രണ്ടാം ദിവസം ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ കേഡറ്റുകൾക്കായി സൈബർ ക്രൈം, സൈബർ സെക്യൂരിറ്റി, പോക്സോ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയ, സബ് ഇൻസ്പെക്ടർ ലിജോ പി മണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇന്ദിര, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ ക്ലാസ് നയിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ അനന്തു, ഹരിപ്രിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.









































































