കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പിന് തുടക്കം കുറിച്ചു

കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ, എസ് പി സി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. പോക്സോ, നർക്കോട്ടിക്സ്, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ കരിമണൽ പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് സി ആർ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഖദീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാരിസ് എന്നിവർ സന്നിഹിതരായിരുന്നു. ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടിയും നടത്തപ്പെട്ടു. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 നമ്പരിൽ ബന്ധപ്പെടുക.
















































































































