Idukki വാര്‍ത്തകള്‍
ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

‘ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം’ എന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പൊതുവിഭാഗം, പട്ടികജാതിവിഭാഗം ഭിന്നശേഷിക്കാരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകള്‍ വഴി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ആഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ നിന്നോ, തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496456464, 0486-2228160









































































