Idukki വാര്‍ത്തകള്‍
ഹോസ്റ്റല്‍ നിര്‍മ്മാണം: ടെന്‍ഡര്‍ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളം ഇടുക്കി ജില്ലയില്‍ കണ്ണംപടി ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌ക്കൂളില്‍ ധര്‍തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനുമായി നോണ്‍ അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 26 വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ആഗസ്റ്റ് 29 ന് രാവിലെ 11.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 226991, 9400834671, 9446441210.









































































