Idukki വാര്‍ത്തകള്‍
ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മറ്റിയുടെ പ്രതിഷേധം

ഉത്തർപ്രദേശിലും, രാജസ്ഥാനിലും,ഛദീസ് ഘട്ടിലും ഒഡീഷ്യയിലും,രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ക്രൈസ്തവർക്ക് നേരെ ബജരംഗദളും, വർഗീയ ഭീകര ശക്തികളും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങളും വർഗീയശക്തികൾക്ക് കൂട്ടുനിൽക്കുന്ന ഭരണകൂടവും രാജ്യത്തിന്റെ ഭരണഘടനയോട് വെല്ലുവിളി ഉയർത്തി സമാധാന അന്തരീക്ഷവും, വ്യക്തി സ്വാതന്ത്ര്യവും തകർക്കുന്നതായി ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി ആരോപിച്ചു ഇതിനെതിരെ നിയമ പോരാട്ടവും,പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കുമെന്ന്
ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മറ്റി കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ അറിയിച്ചു













































































