സ്റ്റുഡന്റ‍് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനവും പദ്ധതി വിശദീകരണവും കലയന്താനി, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

കലയന്താനി, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനവും പദ്ധതി വിശദീകരണവും ഇടുക്കി ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. ഇമ്മാനുവൽ പോൾ (ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ്.പി.സി) നിർവഹിച്ചു.
ടോമി തോമസ് കാവാലം (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്) ചടങ്ങിന് അധ്യക്ഷത വഹിക്കുകയും. ഫാദർ മാത്യു മുണ്ടയ്ക്കൽ (സെക്രട്ടറി, വിദ്യാഭ്യാസ ഏജൻസി കോതമംഗലം രൂപത) മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ. എം. ജെ. ജേക്കബ് (മെമ്പർ, ഇടുക്കി ജില്ലാ പഞ്ചായത്ത്) എസ് പി സി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങില്‍ റവ. ഡോക്ടർ. ജോർജ് താനത്തുപറമ്പിൽ (സ്കൂൾ മാനേജർ) അനുഗ്രഹപ്രഭാഷണം നടത്തി. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.കെ. സാബു കുട്ടികളുടെ യൂണിഫോം വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ശ്രീമതി ജാൻസി മാത്യു ( പ്രസിഡന്റ് ആലക്കോട് പഞ്ചായത്ത്) എസ് പി സി ഓണെസ്റ്റി ഷോപ്പ് ഉദ്ഘാടനവും, ശ്രീമതി ഷീബ മുഹമ്മദ് (ഡി ഇ ഓ തൊടുപുഴ) എസ്.പി.സി. ലൈബ്രറി ഉദ്ഘാടനവും നിർവഹിച്ചു. തൊടുപുഴ പോലീസ് ഇൻസ്പെക്ടർ ശ്രീ. മഹേഷ്‌കുമാർ എസ്, ശ്രീ. എസ്. ആർ. സുരേഷ് ബാബു (അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ, എസ് പി സി, ഇടുക്കി) എന്നിവർ സ്റ്റുഡന്റ‍് പോലീസ് കേഡറ്റുകള്‍ക്ക് സന്ദേശം നൽകുകയും ശ്രീമതി. സനുജ സുബൈർ (വാർഡ് മെമ്പർ), ശ്രീ. സിയാദ് ഇ.എസ് (സബ് ഡിവിഷൻ നോഡൽ ഓഫീസർ എസ്.പി.സി. തൊടുപുഴ) എന്നിവര്‍ ആശംസകൾ അറിയിക്കുകയും ചെയ്തു.
















































































































