Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ഫലവൃക്ഷതൈ വിൽപ്പനയുടെ പേരിൽ തട്ടിപ്പ്

കട്ടപ്പനയിലെ നഗരസഭ മേഖലയിലെ ചില വീടുകളിലാണ് ഫലവൃക്ഷ തൈകളുടെ ഓർഡർ എടുക്കാനെന്ന പേരിൽ ഒരാൾ എത്തുന്നത്.
മണ്ണൂത്തിയിൽ നിന്നും കൊണ്ടുവരുന്ന തൈകളാണന്നും ഗുണമേന്മയും ഒന്നാം വർഷം വിളവ് ലഭിക്കുമെന്നും എന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഓർഡർ എടുക്കും
അഡ്വാൻസായി 500 മുതൽ തുകയും വാങ്ങി ബില്ലും നൽകും.
സ്ത്രീകൾ തന്നെയുള്ള വീടുകൾ മനസിലാക്കുന്ന വ്യാജ വിൽപ്പനക്കാരൻ രാത്രിയിൽ സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഇത്തരത്തിൽ തൈ വിൽപ്പനയുടെയും മറ്റ് ബിസിനസിൻ്റെയും പേരിൽ വീടുകളിൽ എത്തുന്നവരെ സൂക്ഷിക്കുക.









































































