Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച ഇ എം ആഗസ്‌തി വീണ്ടും വേദികളിൽ



കട്ടപ്പന നഗരസഭയിലെ പരാജയത്തെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു , ഇനി വേദിയിൽ ഉണ്ടാകില്ല എന്ന് FB യിൽ പോസ്റ്റ് ചെയ്ത AlCCഅംഗം അഡ്വ: EM ആഗസ്തി വീണ്ടും വേദികളിൽ എത്തി.
നഗരസഭ തിരഞ്ഞെടുപ്പിൽ വാർഡ് 22 ഇരുപതേക്കറിൽ നിന്ന് മത്സരിച്ച Em ആഗസ്തി പരാജയപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രിയ ജീവിതം അവസാനിപ്പിക്കുന്നതായി FB യിൽ പോസ്റ്റ് ചെയ്തത്. കട്ടപ്പന നഗരസഭ ചെയർമാൻ പദവി ഇത്തവണ ജനറൽ ആയതോടെയാണ് AlCC
അംഗം അഡ്വ. EM ആഗസ്തി തന്റെ സ്വന്തം വാർഡായ ഇരുപതേക്കറിൽ മത്സരിക്കുവാൻ രംഗത്ത് വന്നത്.
മുൻപ് MLA , DCCപ്രസിഡന്റ്, ജില്ലാ ബാങ്ക് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളിൽ ഇരുന്ന E M ആഗസ്തി വാർഡ് കൗൺസിലറായി മത്സര രംഗത്ത് എത്തിയപ്പോൾ ഇദ്ദേഹത്തിനെതിരെ വലിയ ട്രോളുകളും വന്നിരുന്നു.
കഴിഞ്ഞ തവണ ഉടുംമ്പൻചേലയിൽM M മണിയുമി മത്സരിച്ചപ്പോൾ തോൽക്കുവാണങ്കിൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ ആഗസ്തി വാക്ക് പാലിച്ചിരുന്നു.

കട്ടപ്പന നഗരസഭയിലെ സ്വന്തം വാർഡിലെ പരാജയം ഇദ്ദേഹം പ്രതിക്ഷിച്ചിരുന്നില്ല.
പരാജയപ്പെട്ട അന്ന് തന്നെ ഇദ്ദേഹം ഫെസ് ബുക്കിൽ 5 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും , ഇനി വേദികളിൽ പ്രസംഗികനായി ഉണ്ടാവില്ലന്നും ഉൾപ്പെട്ടെ കുറിച്ചിരുന്നു.
ഇതും ഏറേ ചർച്ചയായിരുന്നു.
എന്നാൽ നിരവധിയായ ആളുകളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അഭിപ്രായത്തെ മാനിച്ചാണ് Em ആഗസ്തി തിരിച്ചെത്തിയതെന്നാണ് അറിയുന്നത്.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ EM ആഗസ്തിയുടെ തിരിച്ച് വരവ് വീണ്ടും ചർച്ചയാകുന്നുമുണ്ട്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!