പട്ടയമില്ലാതെ കട്ടപ്പന നഗരം ; ജനകീയ സംവാദം 8 ന്

വർഷങ്ങളായി കട്ടപ്പന നഗരവും ഇവിടുത്തെ ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പട്ടയക്കുരുക്ക്, കട്ടപ്പന ടൗൺഷിപ്പിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം ലഭിക്കാത്തത് ജനങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. അതിനുള്ള നിർദേശങ്ങളും സാങ്കേതിക തടസങ്ങളും ചർച്ച ചെയ്യുന്നതിനായി മാതൃഭൂമി ജനകീയ സംവാദം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രണ്ടിന് കട്ടപ്പന പ്രസ്ക്ലബ്ബ് ഹാളിലാണ് പരിപാടി. പട്ടയവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ, അഭിപ്രായങ്ങൾ, പരിഹാരത്തിനുള്ള നിർദേശങ്ങൾ എന്നിവ ചര്ച്ച ചെയ്യും. നഗരസഭാധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷനാകും. വ്യാപാരികൾ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികളും , മാധ്യമ പ്രവർത്തകർ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സംവാദത്തിലും ചർച്ചയിലും ഉയർന്നു വരുന്ന ജനകീയ പ്രശ്നങ്ങൾ മാതൃഭൂമി ക്രോഡീകരിക്കും. വകുപ്പ് അധികൃതരുടേയും ജനപ്രതിനിധികളുടെയും മന്ത്രിയുടേയും ശ്രദ്ധയിൽപെടുത്തും.









































































