6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചോറ്റുപാറ ഡോ.രാജേന്ദ്ര പ്രസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ മേളിതം 2023 എന്ന പേരിൽ രക്ഷിതാക്കൾക്കായി വാർഷികാഘോഷം നടന്നു



നെടുങ്കണ്ടം: ചോറ്റുപാറ ഡോ.രാജേന്ദ്ര പ്രസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ മേളിതം 2023 എന്ന പേരിൽ രക്ഷിതാക്കൾക്കായി വാർഷികാഘോഷം നടത്തി. വിവിധ ഇനങ്ങളിലായി 165 രക്ഷിതാക്കൾ പരിപാടികൾ അവതരിപ്പിച്ചു. കലയും സർഗ്ഗ ചിന്തയും സമന്വയിക്കുന്ന വേറിട്ട പരിപാടികൾ നവ്യാനുഭവമായി. കരുണാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്യാമളമധുസൂദനൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപാമോൾ ആർ സ്വാഗതമാശംസിച്ചു. പിടിഎ പ്രസിഡണ്ട് മധു പോളച്ചിറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ടി എ പ്രസിഡന്റ് രാജി തോമസ്, അധ്യാപകനായ സുരേഷ് കുമാർ ആർ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ലേഖ ത്യാഗരാജ് നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സുരേഷ് കുമാർ.മ റ്റ് ജനപ്രതിനിധികൾ എന്നിവർ പരിപാടികളിൽ സന്നിഹിതരായി. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും ഉപഹാരം സമ്മാനിച്ചു. രക്ഷിതാക്കൾക്കായി വാർഷികാഘോഷം സംഘടിപ്പിക്കുന്ന ആദ്യത്തെ വിദ്യാലയമാണ് ആർപിഎം എൽ പി സ്കൂൾ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!