ഗുഡ് പേരന്റിങ്” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ 02.08.2025 തിയതി മുട്ടം ഐ.എച്ച്.ആർ.ഡി സ്കൂളിൽ മാതാപിതാക്കൾക്കായി “ഗുഡ് പേരന്റിങ്” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. ഇടുക്കി അഡിഷണനാൽ ഡിസ്ട്രിക്ട് ജഡ്ജ് ഡോക്ടർ പി കെ ജയകൃഷ്ണൻ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഹണി ജോസ് , പി ടി എ പ്രസിഡന്റ് സാജൻ സി പി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































