സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 15-ാം ജന്മ വാർഷിക ദിനാഘോഷം ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ഐ പി എസ് നിർവഹിക്കുകയും ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഐ എ എസ് കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് കുയിലിമല എസ് പി സി ജില്ലാ ഓഫീസിൽ, ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ഐ പി എസ് പതാക ഉയർത്തുകയും തുടർന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും, എസ് പി സി ദിന സന്ദേശം നൽകുകയും ചെയ്തു. ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഇമ്മാനുവൽ പോൾ (അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ), അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ്.ആർ സുരേഷ് ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എം ആർ എസ് പൈനാവ്, എസ് ജി എച് എസ് വാഴത്തോപ്പ് എന്നീ യൂണിറ്റുകളിലെ കേഡറ്റുകളും എസ്പിസിയുടെ ചാർജുള്ള അധ്യാപകരും, ഡ്രിൽ ഇൻസ്‌ട്രക്ടർമാരും പ്രോഗ്രാമിൽ പങ്കെടുത്തു. ജില്ലാ കളക്ടറേറ്റിൽ വച്ച്
ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഐ എ എസ് കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും കളക്ടറിന്റെ ചേമ്പറിൽ വച്ച് കേഡറ്റുകളുമായി സംവദിച്ച് മധുരവിതരണം നടത്തുകയും ചെയ്തു. കേഡറ്റുകൾ പൈനാവ്, അമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച പഠനോപകരണങ്ങൾ, കളിപ്പാട്ടം, നിത്യോപയോഗ സാധനങ്ങൾ എന്നിവ അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ്.ആർ സുരേഷ് ബാബു, സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൈമാറുകയും കേക്ക് മുറിച്ച് എസ്പിസി ദിനാഘോഷം വിവിധ സാംസ്കാരിക പരിപാടികളോടുകൂടെ സംഘടിപ്പിക്കുകയും ചെയ്തു. എസ് പി സി ദിനാഘോഷത്തിന്റെ ഭാഗമായി എസ് എം എച് എസ് മുരിക്കാശ്ശേരി, എസ് ജി എച് എസ് വാഴത്തോപ്പ്, എം ആർ എസ് പൈനാവ്, എസ് എൻ എച് എസ് നങ്കിസിറ്റി എന്നീ സ്കൂളുകളിലെ സീനിയർ കേഡറ്റുകൾക്ക് പരേഡിനു വേണ്ടി പരിശീലനം നൽകിയിട്ടുള്ളതും എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ജില്ലാതല പരേഡ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസറുടെ നിർദ്ദേശാനുസരണം റദ്ദ് ചെയ്തിട്ടുള്ളതും എം ആർ എസ് പൈനാവ്, സീനിയർ കേഡറ്റുകൾ & ബാൻഡ് ട്രൂപ്, എസ് ജി എച് എസ് വാഴത്തോപ്പ്, സീനിയർ കേഡറ്റുകൾ എന്നിവരെ പങ്കെടുപ്പിച്ച് മുൻ നിശ്ചയിച്ച പ്രകാരമുള്ള മറ്റ് ആഘോഷ പരിപാടികൾ വളരെ ഭംഗിയോടുകൂടി നടത്തുകയും ചെയ്തു.









































































