ഭൂനിയമ ചട്ട ഭേദഗതി വഞ്ചനക്കെതിരെ കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകമാർച്ച് സെപ്റ്റബർ 26 ന്

ഭൂനിയമ ചട്ട ഭേദഗതി വഞ്ചനക്കെതിരെ കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ മാജൂസ് മാത്യുസ് നയിക്കുന്ന കർഷകമാർച്ച് കരിമ്പനിൽ നിന്നും 2025 സെപ്റ്റബർ മാസം ഇരുപത്തിആറാം തിയതി 2 pm ന് KPCC യുടെ വർക്കിങ്ങ് പ്രസിഡന്റ് ശ്രീ Ap അനിൽകുമാർMLA ഉദ്ഘാടനം ചെയ്തു പതാക കൈമാറുന്നതും കർഷകമാർച്ച് 5 pm ന് ചെറുതോണിയിൽ എത്തി ചേരുന്ന മുറക്ക് നടത്തപ്പെടുന്ന സമാപനസമ്മേളനം KPCC പ്രസിഡന്റ് Ad സണ്ണി ജോസഫ് MLA ഉദ്ഘാടനം ചെയ്യുന്നതുമാണ്. ഈ കർഷകമാർച്ചിന്റെ വിജയത്തിനായി ഇടുക്കി DCC ആഫീസിൽ കൂടിയ കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം AICC അംഗം Ad EM ആഗസ്തി ഉദ്ഘാടനം ചെയ്തു.ഭൂ നിയമ ചട്ട ഭേതഗതി ജില്ലയിലെ ഭൂവിഷയങ്ങൾ കുടുതൽ സങ്കീണ്ണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം തെരത്തെടുത്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് റ്റോമി പാലയ്ക്കൻ അദ്ധ്യക്ഷം വഹിച്ചു. KPCC സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, DCC ജനറൽ സെക്രട്ടറി MD അർജുനൻ , നേതാക്കളായ വർക്കി പൊടി പാറ, അനിൽ ആനക്കനാട്ട്, ബാബു അത്തി മൂട്ടിൽ, അജയ് കളത്തുക്കുന്നേൽ, ജോസ് ആനക്കല്ലിൽ , P S മേരി ദാസൻ , തങ്കച്ചൻ കാരയ്ക്കാവേലി, F രാജ , എന്നിവർ പ്രസംഗിച്ചു. സ്യൂട്ടർ ജോർജ് , അൻസാരി, റ്റോമി തെങ്ങുംപള്ളി, ജ.യൻ കുരുവിള, രാജീവ്, ബിജി ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.









































































