EducationIdukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്

ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ക്ലാസ്സിലെ സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികള്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല.
എന്നാൽ വിദ്യാർത്ഥികള്‍ക്കായി മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതിന്‍റെ തൊട്ടുമുമ്പിലേക്കാണ് സീലിങ് തകര്‍ന്നുവീണത്. സീലിങ് തകര്‍ന്നുവീണതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സീലിങിന്‍റെ കൂടുതൽ ഭാഗങ്ങള്‍ അടര്‍ന്നുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്









































































