Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അതിരാവിലെ പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക കെഎസ്ഇബി



സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റും മഴയും വൈദ്യുത അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ പൊട്ടിയേക്കാമെന്നതിനാൽ രാത്രികാലങ്ങളിലും അതിരാവിലെയും പൊതുജനം എത്രത്തോളം ശ്രദ്ധ പാലിച്ചാലും അത്രയും നല്ലതാണെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓർമ്മിപ്പിച്ചു.

ജാഗ്രത പാലിക്കേണ്ടത് ഇങ്ങനെ:
റബ്ബർ ടാപ്പിംഗിനോ പത്രവിതരണത്തിനോ പോലുള്ള ആവശ്യങ്ങൾക്കായി രാവിലെ പുറത്തിറങ്ങുന്നവർ റോഡും വെള്ളക്കെട്ടുകളും പ്രത്യേകം ശ്രദ്ധിക്കണം.

പൊട്ടിയ വൈദ്യുത ലൈനുകളുടെ സമീപത്തേക്ക് കടക്കരുത്; അവയുടെ അടുത്ത് പോലും നിന്നാലും അപകടമാകാൻ സാധ്യതയുണ്ട്.

വെള്ളക്കെട്ടുകളിലായി വൈദ്യുത ലൈനുകൾ വീണിരിക്കുന്നുവെങ്കിൽ, അതിലെ വെള്ളം പോലും സ്പർശിക്കരുത്.


ഷോക്ക് അനുഭവപ്പെട്ടാൽ എന്തു ചെയ്യണം?

ഷോക്കേറ്റ ആളെ നേരിട്ട് സ്പർശിക്കാതെ, ഉണങ്ങിയ കമ്പോ വൈദ്യുതി ചാർജ് പിടിക്കാത്ത വസ്തുവുപയോഗിച്ച് മാറ്റുക.

പ്രഥമ ശുശ്രൂഷ നൽകി അടിയന്തിരമായി ആശുപത്രിയിലെത്തിക്കുക.

അപകടകരമായ വൈദ്യുത ലൈനുകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ട നമ്പറുകൾ:

എമർജൻസിക്കായി: 9496010101

24/7 ടോൾ ഫ്രീ നമ്പർ: 1912

വാട്ട്‌സ്ആപ് മുഖേന: 9496001912

ഈ നമ്പറുകൾ വഴി വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികളും അറിയിക്കാം. കൂടുതൽ വിവരങ്ങൾക്കായി കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജ് നിരീക്ഷിച്ചുകൊണ്ടിരിക്കുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!