ഹൈവേ സംരക്ഷണ സമിതി ദേവികുളം നിയോജകമണ്ഡലത്തിൽ ജൂലൈ 31ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് യുഡിഎഫ് പിന്തുണ

ഹൈവേ സംരക്ഷണ സമിതി ദേവികുളം നിയോജകമണ്ഡലത്തിൽ ജൂലൈ 31ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് യുഡിഎഫ് പിന്തുണ . നാഷണൽ ഹൈവേയുടെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 02.08.2024 ലെ സർക്കാർ തീരുമാനത്തിന് വിരുദ്ധമായി ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് സ്റ്റേ ഉത്തരവ് ചോദിച്ചു വാങ്ങിയ വനം വകുപ്പിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ
ഹൈവേ സംരക്ഷണ സമിതി ദേവികുളം നിയോജകമണ്ഡലത്തിൽ ജൂലൈ 31ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് യുഡിഎഫ് പിന്തുണ നൽകുന്നതാണെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു.
ഇച്ഛാശക്തി ഇല്ലാത്ത ഭരണനേതൃത്വത്തിൻ കീഴിൽ ഉദ്യോഗസ്ഥന്മാരുടെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ അഡീഷണൽ സെക്രട്ടറി ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്ത് റിവ്യൂപെറ്റീഷൻ ഫയൽ ചെയ്ത് നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ജൂലൈ 31ന് നടക്കുന്ന പ്രതിഷേധ ലോംഗ് മാർച്ചിലും യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.









































































