Idukki വാര്‍ത്തകള്‍
മലയോര ഹൈവേയിൽ വാഹനമിടിച്ച് പൊതു കുഴൽകിണറും സിഗ്നൽ ബോർഡും തകർന്നു

കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയിൽ സ്വരാജ് പെരിയൊൻകവലയിൽ അജഞാത വാഹനമിടിച്ചു പഞ്ചായത്ത് കുഴൽകിണറും സിഗ്നൽ ബോർഡും തകർന്നു. ഇന്നലെ രാത്രി 12 മണിയോടെ സ്വരാജ് സെന്റ് പോൾസ് പള്ളിയുടെ സമീപം റോഡ് സൈഡിൽ ഉള്ള പൊതു കുഴൽകിണറും റോഡിന്റെ സിഗ്നൽ ബോർഡുമാണ് തകർന്നത്. ഇടിച്ച വാഹനം നിർത്താതെ പോയി









































































