Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജൂലൈ 17 മുതൽ 20 വരെ തീയതികളിലായി കട്ടപ്പനയിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ജില്ലാ സമ്മേളനം 19 , 20[ ശനി, ഞായർ ] തീയതികളിലേക്കു മാറ്റി തീരുമാനിച്ചതായി സംഘാടക സമിതി ജനറൽ കൺവീനർ വി.ആർ ശശി അറിയിച്ചു

ജൂലൈ 17 മുതൽ 20 വരെ തീയതികളിലായി കട്ടപ്പനയിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ജില്ലാ സമ്മേളനം 19 , 20[ ശനി, ഞായർ ] തീയതികളിലേക്കു മാറ്റി തീരുമാനിച്ചതായി സംഘാടക സമിതി ജനറൽ കൺവീനർ വി.ആർ ശശി അറിയിച്ചു.
സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി. പളനിവേലിൻ്റെ ദേഹവിയോഗത്തിൽ 17 ന് നടത്തുവാനിരുന്ന പ്രകടനവും, ചുവപ്പു സേനാപരേഡും പൊതുസമ്മേളനവും, കലാപരിപാടികളും മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
18 നാണ് പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ്റെ പേരിലുള്ള ടൗൺഹാളിൽ തുടങ്ങേണ്ടിയിരുന്നത് എന്നാൽ പരേതൻ്റ മരണനന്തര ചടങ്ങുകൾ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളത് 18ആയതിനാൽ പ്രതിനിധിസമ്മേളനം മാത്രമാക്കി ടൗൺഹാളിൽ 19, 20 തീയതികളിലായി സമ്മേളനം നടത്തുവാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു,













































































