Idukki വാര്‍ത്തകള്‍
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ഇന്ന് നിര്‍ണായകദിനം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ഇന്ന് നിര്‍ണായകദിനം. നാളത്തെ വധശിക്ഷ നടപ്പാക്കാതിരിക്കാനും കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതിനുമായുള്ള ശ്രമങ്ങള്‍ വിവിധതലങ്ങളില്‍ തുടരുകയാണ്. നാളെ യെമനില്‍ നേരം പുലര്‍ന്നാല്‍ എന്തും സംഭവിക്കാം. സനായിലെ ജയിലില്‍ നിമിഷപ്രിയ, യെമന്‍ തലസ്ഥാനമായ ഏഡനില്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, ഇങ്ങ് കേരളത്തില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ്, 12വയസുകാരി മകള്‍ എന്നിവര്‍ കാത്തിരിക്കുകയാണ്. ആശങ്കയോടെ…









































































