Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുട്ടികള്‍ക്കായി കരുതലിന്റെ കൈത്താങ്ങ്

ഇടുക്കി,വാഴത്തോപ്പ് ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികൾക്ക് ഇടുക്കി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരുടെ കൈത്താങ്ങ്. ജനമൈത്രി ബീറ്റിന്റെ ഭാഗമായി വാഴത്തോപ്പ് ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അധ്യാപകർ സ്ക്കൂളിലെ നിർധനരായ കുട്ടികളെ പറ്റി സൂചിപ്പിച്ചിരുന്നതിനെ തുടർന്ന് കുട്ടികൾക്കായി പഠനോപകരണങ്ങളായ ബാഗ്, കുട, നോട്ട്ബുക്കു്, കളർപെൻസില്‍ തുടങ്ങിയ വാങ്ങി വിതരണം ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർമാരായ പി. എൻ. മുരളീധരൻ നായർ, ചന്ദ്രൻ. എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജോയ് മാത്യു, ജിമ്മി എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.
















































































































