ഒന്നര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്.

ഒന്നര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഹേമചന്ദ്രനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ ചേരമ്പാടി എന്ന സ്ഥലത്തെ വനമേഖലയില്‍ കുഴിച്ചിട്ടതായി പ്രതികൾ മൊഴി നല്‍കി.തുടര്‍ന്ന് പ്രതികളുമായി പൊലീസ് ചേരമ്പാടിയില്‍ എത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഐ.പി.എസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ.കെ.പവിത്രൻ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എം ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷ്, എസ് ഐ മുരളി, SCPO വിനോദ് റെമിനാസ്, CPO വിജീഷ് ഇരിങ്ങൽ, CPO DVR ജിതിൻ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷഹീർ പെരുമണ്ണ, ഹാദിൽ കുന്നുമ്മൽ, ജിനീഷ് ചൂലൂർ എന്നിവരാണ് ഈ കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.









































































