കട്ടപ്പന സര്‍ക്കാര്‍ ഐ. ടി. ഐയില്‍ പ്രവേശനം

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കട്ടപ്പന സര്‍ക്കാര്‍ ഐ. ടി. ഐകളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോര്‍ട്ടലിലും വെബ്സൈറ്റിലും ലഭ്യമാണ്.
അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകന്റെ ആധാറുമായി ലിങ്ക് ചെയ്തതോ/ ചെയ്യാവുന്നതോ ആയ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും സ്വന്തമായി ഇ-മെയില്‍ വിലാസവും ഉണ്ടായിരിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവണ്‍മെന്റ് ഐ.ടി.ഐയിലെത്തി ജൂലൈ മൂന്നിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അപേക്ഷകനെ ഐ ടി ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.
അപേക്ഷകന് ഓഗസ്റ്റ് 1 – ന് 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ്എസ്എല്‍സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100/രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-272216.
















































































































