Idukki വാര്‍ത്തകള്‍
കട്ടപ്പന ദീപ്തി നേഴ്സറി സ്കൂളിൽ വർണ്ണാഭമായ റാലിയോടെ പ്രവേശനോത്സവം നടന്നു


തൊപ്പിയും കാറ്റാടിയും മധുരവും നൽകിയാണ് അദ്ധ്യാപകർ കുരുന്നുകളെ സ്വീകരിച്ചത്. അറിവിൻ്റ് ബാല്യപാഠങ്ങൾ കുറിക്കുന്നതിനായി കട്ടപ്പന ദീപ്തി നേഴ്സറി സ്കൂളിൽ എത്തിയ കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. പതിവ് കരച്ചിലും ബഹളവും ഒന്നുമില്ലാതെ കുട്ടികൾ ചിരിച്ചു. അദ്ധ്യാപകൻ തൊപ്പിയും കാറ്റാടിയും മധുരവുമെല്ലാം നൽകിയപ്പോൾ അറിവിൻ്റ് ആദ്യപാഠങ്ങൾ മധുരമുള്ള ദിവസമായി മാറി.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മദർ സുപ്പിരിയർ സിസ്റ്റർ അലിസിയ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലില്ലി തെരേസ്,PTA പ്രസിഡൻ്റ് ശ്രീജിത്ത് AP എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു