കേരള കോൺഗ്രസ് മുൻ ജില്ല പ്രസിഡൻ്റ് ജോണി പൂമറ്റം പത്താം ചരമവാർഷികവും സ്മരണിക പ്രകാശനവും മെയ് 31 ന് വെള്ളയാംകുടിയിൽ

1977 കാലഘട്ടത്തിൽ കേരളാ കോൺഗ്രസ് പിളരുന്ന കാലഘട്ടത്തിലും പി.ജെ ജോസഫിനൊപ്പം നിന്ന വ്യക്തിയായിരുന്നു ജോണി പൂമറ്റം.
പിന്നീട് PJ ജോസഫ് മന്ത്രിയായ കാലഘട്ടത്തിൽ റോഡ് വികസനങ്ങൾക്കും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും ഉൾപ്പെടെ PJ ജോസഫിനൊപ്പം നിന്ന് ജില്ലയുടെ വികസനത്തിൽ പങ്കു വഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു ജോണി പൂമറ്റം.
2015 മെയ് 31 ന് ആണ് ജോണി പൂമറ്റം വിട പറഞ്ഞത്.
പത്താം ചരമവാർഷികവും സ്മരണിക പ്രകാശനവും മെയ് 31 ന് വെള്ളയാംകുടി പാരീഷ് ഹാളിൽ നടക്കും.
ശനിയാഴ്ച്ച രാവിലെ 9.45 ന് വെള്ളയാം കുടി സെൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനക്ക് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യാകാർമ്മികത്വം വഹിക്കും.
തുടർന്ന് പരീഷ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ വിവിധ രാഷ്ട്രിയ സമൂധായിക സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡൻ്റ് പ്രഫസർ എം. ജെ ജേക്കബ്ബ്, പ്രോഗ്രാം ചെയർമാൻ സിനു വാലുമ്മേൽ, റ്റോണി ‘ജെ.പൂമറ്റം എന്നിവർ അറിയിച്ചു.









































































