രാജമാണിക്യം റിപ്പോർട്ട് തള്ളിക്കളഞ്ഞ് കർഷകരെ സഹായിക്കണമെന്ന് കേരളാ കോൺഗ്രസ്


രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്നും കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും വ്യാപാര ഭവൻ ഹാളിൽ നടന്ന കേരളാ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കൺവൻഷൻആവശ്യപ്പെട്ടു……. ഹൈറേഞ്ചിലെ ആദ്യ കാല കുടിയേറ്റ പ്രദേശമായ ഉപ്പുതറ മേഖലകളിലെ ആറ് സർവ്വേ നമ്പരുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വില്ലേജിൽ കരമടയ്ക്കാൻ കഴിയാതെയായിട്ട് 11 വർഷമായി. തോട്ട ഭൂമി മറിച്ചു വിറ്റു എന്ന രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടാണ് ജനങ്ങൾക്ക് ദുരിതമായത്. നിരവധി ജനകീയ സമരങ്ങൾ നടന്നപ്പോഴും മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകിയപ്പോഴും പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം നൽകിയതല്ലാതെ സർക്കാർ ഒന്നും ചെയ്തിട്ടില്ലായെന്ന് കേരളാ കോൺഗ്രസ് കൺവൻഷൻ ചൂണ്ടിക്കാട്ടി. ………….. ഇടുക്കി ഡാമിന്റെ ക്യാച്മെൻറ് ഏരിയാ യോട് ചേർന്ന് കിടക്കുന്ന മൂന്ന് ചെയിൻമേഖലകളിലെ ജനങ്ങൾക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണം. വിവിധ ഭൂപ്രശ്നങ്ങൾ പരിഹരിക്കണം. അഞ്ച് വർഷം മുമ്പ് പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാക്കണം. കർഷകക്ഷേമനിധി പദ്ധതി പ്രവർത്തനം കാര്യക്ഷമമാക്കണം. പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം. തൊഴിലാളികൾ വസിക്കുന്ന ഇടിഞ്ഞു വീഴാറായ ലയങ്ങൾ പുനർ നിർമ്മിക്കണം. നിർമ്മാണ തൊഴിലാളികൾക്ക് 16 മാസമായിമുടങ്ങി കിടക്കുന്ന പെൻഷൻ ലഭ്യമാക്കണം. 60 വയസ് കഴിഞ്ഞ കർഷക തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ 7 വർഷമായി കുടിശികയായി കിടക്കുന്നത് നൽകാൻ സർക്കാർ ഇടപെടണം. മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു…
കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ.തോമസ് പെരുമന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്സി.എസ്. ആമോസ് അധ്യക്ഷ വഹിച്ചു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം പ്രസിഡണ്ട് ബിജു പോൾ മുതിർന്ന കർഷകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി സാബു വേങ്ങവേലിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ജേക്കബ് പനന്താനം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഡെയ്സി സാബു കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ഷാജി കാരിമുട്ടംപാർട്ടി നിയോജകമണ്ഡലം കമ്മറ്റിയംഗം പി.എം.തോമസ് മണ്ഡലം സെക്രട്ടറിമാരായ കെ.വി. മനോജ്, ദേവസ്യാ നെറ്റേൽ, വൈസ്പ്രസിഡണ്ടുമാരായ ജോസ് തോമസ്, എം.കെ. ഷാജി എന്നിവർ പ്രസംഗിച്ചു..