രാജക്കാട് ജിഎച്ച്എസ്എസില്‍ കുട്ടികള്‍ക്കായി വര്‍ണക്കൂടാരം

രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി വര്‍ണക്കൂടാരം തുറന്നു. വര്‍ണക്കൂടാരത്തിന്റെയും നവീകരിച്ച സ്‌കൂള്‍ അങ്കണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു.
സര്‍വശിക്ഷ കേരള ഫണ്ടില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് വര്‍ണക്കൂടാരം നിര്‍മ്മിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്ത് അനുവദിച്ച 22 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂള്‍ അങ്കണത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. അകം കളിയിടത്തിന്റെ
ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, പുറം കളിയിടത്തിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് എന്നിവരും നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. ഇടുക്കി എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.എം. ഷാജഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ കിങ്ങിണി രാജേന്ദ്രന്‍, ബെന്നി പാലക്കാട്ട്, എസ്എംസി അധ്യക്ഷന്‍ റോയി പാലക്കാട്ട്, പി.ടി.എ പ്രതിനിധികളായ ഷിജി ജെയിംസ്, അജി കാട്ടുമന, അധ്യാപകരായ ഫിലോമിന സ്‌കറിയ, എ. എം. ലൈല,സിജി തോമസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു. പ്രിയ സ്വാഗതവും, ഹയര്‍ സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് വി.കെ. ആറ്റ്‌ലി നന്ദിയും പറഞ്ഞു.













































































