Idukki വാര്‍ത്തകള്‍
കമ്പംമെട്ടിൽ 5 കിലോ മ്ലാവ് ഇറച്ചിയുമായി രണ്ട് പേർ പിടിയിൽ

കുമളി വനം റെയ്ഞ്ചിൽ കമ്പംമെട്ട് സെക്ഷൻ അധികാരപരിധിയിൽപ്പെട്ട കമ്പംമെട്ട് ഭാഗത്ത് ജേക്കബ് മാത്യു( ബിജു -54 വയസ്സ് ), പുളിക്കൽ വീട്, വീട്ടുനമ്പർ – 193, വാർഡ് നമ്പർ-IX , എന്നയാളുടെ വീട്ടിൽ നിന്നും ഏകദേശം 3 Kg യോളം പാചകം ചെയ്യാത്ത മ്ലാവ് ഇറച്ചിയും, പാചകം ചെയ്ത 2Kg യോളം മ്ലാവ് ഇറച്ചിയും, പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച ഒരു കത്തിയും കണ്ടെത്തി പ്രതിയെയും, പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു.
കൂട്ട് പ്രതിയായ റോബിൻസ്, മേച്ചേരിൽ വീട്, കമ്പംമെട്ട് എന്നയാളെ പുറ്റടിക്ക് സമീപമുള്ള ശംഖുരുണ്ടാൻ ഭാഗത്തുനിന്നും കസ്റ്റഡിയിലെടുത്തു.









































































