Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനൊരുങ്ങി പൊലീസ്



കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത്കുമാർ നിർദേശം നൽകി. ഇന്നലെ ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക പെർഫോമ തയ്യാറാക്കും. പൊലീസ് ക്യാമ്പുകളിൽ നേരിട്ടെത്തിയും വിവരം ശേഖരിക്കും. മുമ്പ് പല തവണ വിവരശേഖരണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം. കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങും. ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
ലേബർ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!